മാപ്പുതോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഭീകരർ പള്ളിയിട്ടു നശിപ്പിക്കുകയും വൈദിക മന്ദിരവും കിന്റർഗാർട്ടനും ആക്രമിക്കുകയും ചെയ്തു.
വടക്കൻ കാബോ ദെൽഗാദോ പ്രവിശ്യയിലെ ആൻകുബെ ജില്ലയിൽപ്പെട്ട മെസാ ഗ്രാമത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള പ്രാദേശിക ജിഹാദി ഗ്രൂപ്പായ അഹ്ലു എൽ സുന്ന വാ അൽ ജമായാണ് ആക്രമണത്തിനു പിന്നിൽ.
മേഖലയിലെ കത്തോലിക്കാസാന്നിധ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന 1946ൽ നിർമിച്ച സെന്റ് ലൂയിസ് ദെ മോണ്ട്ഫോർട്ട് പള്ളിയാണു ഭീകരർ തീയിട്ടു നശിപ്പിച്ചത്. ഗ്രാമത്തിൽ അഴിഞ്ഞാടിയ ഭീകരർ നിരവധി വീടുകളും തീയിട്ടു നശിപ്പിച്ചു.
എട്ടു വർഷമായി രാജ്യത്തു തുടരുന്ന ജിഹാദി ആക്രമണങ്ങളിൽ 6,200 ഓളം പേരാണു കൊല്ലപ്പെട്ടത്. 13 ലക്ഷം പേരോളം ഭവനരഹിതരുമായി.